
വടകര: എംഡിഎംഎ കേസിലെ മുഖ്യ പ്രതിയായ മുന്‍ അധ്യാപികയ്ക്ക് വടകര പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തേറ്റു. ഇന്ന് രാവിലെയാണ് സംഭവം. ജാമ്യവ്യവസ്ഥ പാലിക്കാനെത്തിയ
മരുതോങ്കര സ്വദേശി കീര്‍ത്തനക്ക് (25) ജീവിത പങ്കാളിയില്‍ നിന്നാണ് കുത്തേറ്റത്.
ജാമ്യവ്യവസ്ഥയുടെ ഭാഗമായി എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്ന ഹൈക്കോടതി ഉത്തരവുണ്ട്. ഇതുപ്രകാരം ഇന്ന് രാവിലെ പത്ത് മണിയോടെ
വടകര പോലീസ് സ്റ്റേഷനിലെത്തിയതായിരുന്നു കീര്‍ത്തന. ഒപ്പിട്ട് മടങ്ങുന്നതിനിടയില്‍, സ്റ്റേഷന് തൊട്ടടുത്തുള്ള വനിതാ സെല്ലിന് സമീപം വെച്ച് പങ്കാളി
ജിനീഷ് (35) ഇവരെ തടഞ്ഞുനിര്‍ത്തി മാരകമായി ആക്രമിക്കുകയായിരുന്നു.
ആദ്യം കഴുത്തിലും പിന്നീട് ശരീരത്തിന്റെ
വിവിധ ഭാഗങ്ങളിലും തുടര്‍ച്ചയായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കീര്‍ത്തനയെ വടകര ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ജിനീ
ഷിനെ വടകര പോലീസ് കസ്റ്റഡിയിലെടുത്തു.















