
കോഴിക്കോട്: ഔഷധശാസ്ത്രം മുഖ്യ വിഷയമായി പഠിച്ച ഫാര്‍മസിസ്റ്റുകളുടെ സേവനം
ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്നതാണെന്ന് കെ. പ്രവീണ്‍കുമാര്‍ എംഎല്‍എ. കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് (കെപിപിഎ) അഭിമുഖ്യത്തില്‍ നടന്ന ലോക
ഫാര്‍മസിസ്റ്റ്സ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ടര്‍ക്കും രോഗിക്കും ഇടയിലെ കണ്ണികളാണ് ഫാര്‍മസിസ്റ്റുകള്‍. ഔഷധ ഗവേഷണം, ഔഷധങ്ങളുടെ നിര്‍മാണം, വിതരണം കൗണ്‍സിലിംഗ് തുടങ്ങിയ എല്ലാ മേഖലകളിലും
വിദഗ്ധരായ ഫാര്‍മസിസ്റ്റുകള്‍ പൊതുജനാരോഗ്യരംഗത്ത് വലിയ സേവനമാണ് നല്‍കുന്നത്.
സ്വാഗതസ്വാഗതസംഘം ചെയര്‍പേഴ്സണ്‍ അരുണദാസ്.സി.കെ അധ്യക്ഷത വഹിച്ചു. പോലീസ് കമ്മീഷണര്‍ എ.പി. ഷൗക്കത്തലി മുഖ്യാതിഥിയായി. അസിസ്റ്റന്റ് ഡ്രഗ്സ് കണ്ട്രോളര് ചിത്ര ആര് ദേവി, പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ. സുനില്‍കുമാര്‍,
കെ.പി.സണ്ണി, ഷാജി.എം.വര്‍ഗീസ്, അഞ്ജന ജോണ്‍, പി. പ്രവീണ്‍, ജയന് കോറോത്ത്, പി.ഷറഫുന്നീസ, എം. ഷജിന്‍, കെ.എം. സുനില്‍കുമാര്‍,
സി. സ്മിനു എന്നിവര്‍ സംസാരിച്ചു.
‘ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവല്ക്കരണത്തില് ഫാര്‍മസികളുടെ പങ്ക് എന്ന സെമിനാറില്‍ റീജിനല്‍ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ നൗഫല്‍.സി.വി, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.റജി, കെപിപിഎ സംസ്ഥാന സെക്രട്ടറി ടി സുഹൈബ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഫാര്‍മസിസ്റ്റുകള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.
















