തിക്കോടി: പൊതുജന സമ്പര്‍ക്കം നിരന്തരം ആവശ്യപ്പെടുന്ന സ്ഥാപനങ്ങളും വിദ്യാലയങ്ങളും തീരദേശ ഹാര്‍ബറും കാര്‍ഷിക കേന്ദ്രങ്ങളും കിഴക്കും പടിഞ്ഞാറുമായി
നിരന്നു കിടക്കുന്ന തിക്കോടിയില്‍ അടിപ്പാതയ്ക്കായി പെന്‍ഷന്‍കാരും രംഗത്ത്. ഹൈവേ വികസനം വന്നതോടെ യാത്ര ദുരിതം മാനസികമായി ഞെരിക്കുന്ന അവസ്ഥയില്‍ നാട്ടുകാര്‍ സമരരംഗത്താണ്. രോഗികളും വിദ്യാര്‍ഥികളും വരെ ഏറെ ബുദ്ധി മുട്ടുന്ന അവസ്ഥക്ക് പരിഹാരം തേടി രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രദേശവാസികള്‍ ഒന്നടങ്കം അണി നിരന്നിട്ടുണ്ടെങ്കിലും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയനും ഇക്കാര്യത്തില്‍ തങ്ങളാലാകുന്ന വിധം എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അറിയിച്ചു. യോഗത്തില്‍ ബാബു.പി.ടി സരയൂ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു പടിക്കല്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പത്മനാഭന്, ബ്ലോക്ക് സംസ്കാരിക വേദി കണ്‍വീനര്‍ ഇബ്രാഹിം തിക്കോടി, പി.കെ.പുരുഷോത്തമന്, ബാലന് കേളോത്ത് പുല്പാണ്ടി മോഹനന്, കൃഷ്ണന്, രാമകൃഷ്ണന് പള്ളിക്കര, കുഞ്ഞികൃഷ്ണന്.എ, ടി.എന്‍.ബാലകൃഷ്ണന്, സര്‍വ്വ മംഗള, രാജന്.കെ.കെ, ആമിന, ജ്യോതിശ്രീ, രാജനി.സി, ഗോപാലന്.വി.ടി എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് ബസാര്‍ സാംസ്കാരിക നിലയം പരിസരത്ത് നടന്ന യോഗം അധികാരികള്‍ക്ക് നിവേദനം കൊടുക്കാനും തീരുമാനിച്ചു.















