കുറ്റ്യാടി: ഇക്കഴിഞ്ഞ തിങ്കളാഴ്ച കുമ്മങ്കോട് രണ്ട് പേരെ പുലി ആക്രമിച്ചതിനെ തുടര്‍ന്ന് നാട്ടിലെ ഭീതി അകറ്റാന്‍ ഫലപ്രദമായ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍
കുറ്റ്യാടി വനം വകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഗേറ്റിനടുത്ത് പോലീസ് തടഞ്ഞു. ഉള്ളില്‍ കടത്തി വിടണമെന്നാവശ്യപ്പെട്ട് ഏറെ നേരം പോലീസുമായി തര്‍ക്കിച്ചു. ഒടുവില്‍ നിവേദനം നല്‍കാന്‍ നാലു പേരെ കടത്തി വിട്ടു. സംസ്ഥാന സെകട്ടറിയേറ്റ് അംഗം നികേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രതിഷേധത്തിന് സി.അഷിന്‍, എന്‍.കെ.മിഥുന്‍, എം.ശരത്ത് എന്നിവര്‍ നേതൃത്വം നല്‍കി.















