
വടകര: മണലും മെറ്റലും കയറ്റി എത്തിയ ലോറി കുളത്തിലേക്ക് മറിഞ്ഞു. ലോറി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയെങ്കിലും
ഡ്രൈവര്‍ അക്ഷയ് രാജ് (28) അത്ഭുതരമായി രക്ഷപ്പെട്ടു. ചെമ്മരത്തൂരിലാണ് സംഭവം. ചെക്കോട്ടി ബസാറിലേക്കുള്ള വഴിയില്‍ ചാപ്പൊയില് മുക്കില്‍ റോഡിനോട് ചേര്‍ന്ന കുളത്തിലേക്ക് ലോറി മറിയുകയായിരുന്നു. വീട് പണിക്കുള്ള സാമഗ്രികളുമായി പോകുമ്പോള്‍ റോഡിന്റെ അരിക് ഇടിഞ്ഞതിനെ തുടര്‍ന്നാണ് അപകടം. വാഹനം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. കാബിനില്‍ കുടുങ്ങിയ അക്ഷയ് രാജ് സാഹസികമായി
പുറത്തു കടക്കുകയായിരുന്നു. ഇദ്ദേഹം മാത്രമേ ലോറിയിലുണ്ടായിരുന്നുള്ളൂ. വാഹനം എത്താത്തതിനെ തുടര്‍ന്ന് വീടുപണിക്കാര്‍ ഓടിയെത്തിയപ്പോഴേക്കും അക്ഷയ് രാജ് പുറത്തുകടന്നിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ലോറി ഉടമ രാജീവന്റെ ജ്യേഷ്ഠന്റെ മകനാണ് അക്ഷയ് രാജ്. ലോറി പിന്നീട് കുളത്തില്‍ നിന്ന് പുറത്തെടുത്തു.

ഹെൽത്ത് ഇൻഷൂറൻസിന് 2026 ഒക്ടോബർ 1 മുതൽ പ്രീമിയം കൂടും …
അതിന് മുമ്പേ പോളിസി എടുക്കാനും
ഈ അറിവ് മറ്റുളളവരിലേക്ക് ഷെയർ ചെയ്തും സഹകരിക്കുമല്ലോ ….
രോഗങ്ങളും അപകടങ്ങളും വന്നാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















