
നാദാപുരം: ബാലികയെ ശല്യം ചെയ്തെന്ന കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. മേപ്പയൂരിനടുത്ത് കാരയാട് തിരുവങ്ങായൂര്‍ കല്ലാത്തറ പി.പി.
കുമാരനെയാണ് (75) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ദേവന്.കെ മേനോന് ശിക്ഷിച്ചത്
2025 ഏപ്രില്‍ 27ന് ബാലികയെ വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ട് പോയി ലൈംഗിക ഉപദ്രവം നടത്തിയെന്നതാണ് കേസ്.
മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 10 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. മേപ്പയ്യൂര്‍
സബ് ഇന്‍സ്പെക്ടര്‍മാരായ വിനീഷ്.വി.എം, വിനീത് വിജയന് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.















