വടകര: ലോക ഫാര്‍മസിസ്റ്റ്‌സ് ദിനം കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെപിപിഎ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 25ന് രാവിലെ 10 മുതല്‍ കോഴിക്കോട് നളന്ദ
ഓഡിറ്റോറിയത്തില്‍ നടക്കും. കെ.പ്രവീണ്‍ കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കോഴിക്കോട് പോലീസ് കമ്മീഷണര്‍ എ.പി.ഷൗക്കത്തലി മുഖ്യാതിഥിയാവും. അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ചിത്ര ആര്‍.ദേവി മുഖ്യപ്രഭാഷണം നടത്തും. ഡ്രഗ്‌സ് ഇന്‍സ്‌പെകടര്‍മാര്‍, ഫാര്‍മസി കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങി ആരോഗ്യ ഔഷധമേഖലകളിലെ ഉന്നതര്‍ പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ റീജിനല്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ സി.വി.നൗഫല്‍, എക്‌സൈസ് അസി. കമ്മീഷണര്‍ ജിമ്മി ജോസഫ്, കെപിപിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.സുഹൈബ് എന്നിവര്‍ പങ്കെടുക്കും. ഫാര്‍മസിസ്റ്റുകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കുന്നതാണെന്ന് സ്വാഗത സംഘം ഭാരവാഹികളായ സി.കെ.അരുണാദാസും എം.ഷജിനും അറിയിച്ചു.















