
ചോമ്പാല: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ബാലജനത അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ബാലജനത കലോത്സവം സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ
ചോമ്പാലില്‍ നടക്കും.
അങ്കണവാടി, നഴ്‌സറി, എല്‍പി, യുപി, ഹൈസ്‌കൂള്‍, പൊതു വിഭാഗങ്ങളിലായി വിവിധ കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. 27ന് രാവിലെ ഒമ്പത് മുതല്‍ റൈറ്റ് ചോയ്‌സ് സ്‌കൂളില്‍ കായിക മത്സരങ്ങള്‍ നടക്കും. ക്വിസ്, പെന്‍സില്‍ ഡ്രോയിംഗ്, പ്രച്ഛന്നവേഷം തുടങ്ങിയ മത്സരങ്ങളുമുണ്ടാവും.
ഗാന്ധിജയന്തി ദിനത്തില്‍ വൈകുന്നേരം തെക്കേ ചോമ്പാല്‍ ജനത ക്ലബ്ബ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കറുപ്പകുന്ന്, ആവിക്കര വഴി മുക്കാളിയില്‍ സമാപിക്കും. സമാപന സമ്മേളനം ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാര്‍
ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി സിനി ആര്‍ട്ടിസ്റ്റ് സുനില്‍ കോട്ടേമ്പ്രം പങ്കെടുക്കും
സംഘാടക സമിതി ചെയര്‍മാനായി വി.പി. ലിനീഷിനെയും ജനറല്‍ കണ്‍വീനറായി എന്‍.പി. മഹേഷ് ബാബുവിനെയും, ട്രഷററായി ടി.ടി. പത്മനാഭനെയും തെരഞ്ഞെടുത്തു.
എ.ടി. ശ്രീധരന്‍, കൈപ്പാട്ടില്‍ ശ്രീധരന്‍, മാട്ടാണ്ടി പ്രമോദ്, പി.വി. സുനിഷ്, ലിനീഷ് പാലയാടന്‍, റീന രയരോത്ത്, ഉഷ ചാത്തന്‍കണ്ടി, ഷിനി മഠത്തില്‍, കെ. പ്രശാന്ത്, രാജേഷ് കെ.കെ, അജേഷ് കെ.എം, കെ.കെ. പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
















