കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നവരാതി മഹോത്സവം ഒക്ടോബര്‍ 11 മുതല്‍ 21 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ക്ഷേത്ര ചടങ്ങുകള്‍ക്ക്
പുറമെ സരസ്വതി മണ്ഡപത്തില്‍ സംഗീത-നൃത്ത അര്‍ച്ചനകളും അരങ്ങേറും. വിജയദശമി നാളില്‍ വിദ്യാരംഭം കുറിക്കുന്നതിനുള്ള അരിയിലെഴുത്ത് ബുക്കിംഗ് നാളെ (ചൊവ്വ) കാലത്ത് ആരംഭിക്കുമെന്ന് പിഷാരികാവ് ദേവസ്വം ചെയര്മാന് ഈച്ചരാട്ടില് ഇ. അപ്പുക്കുട്ടി നായരും എക്സിക്യൂട്ടീവ് ഓഫീസര്‍ എന്‍. സതീഷ് കുമാറും അറിയിച്ചു.
















