
വടകര: ചോറോട് ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് ചോറോടിനും മകന് കാര്‍ത്തിക്കിനുമെതിരെ വധഭീഷണി ഉയര്‍ത്തിക്കൊണ്ട് വീട്ടില്‍ റീത്ത് വെച്ച
സംഭവത്തെ കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അപലപിച്ചു. 50 വര്‍ഷമായി കണ്ണൂരില്‍ പരീക്ഷിച്ചു പരാജയപ്പെട്ടതും ജനങ്ങള്‍ തിരസ്കരിച്ചതുമായ കൊലപാതക രാഷ്ട്രീയമാണ് കോഴിക്കോട് ജില്ലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ഇതിന്റെ ലക്ഷണമാണ് ഇന്ന് ചോറോട്ടും കഴിഞ്ഞ ദിവസം തോടന്നൂരിലും കണ്ടത്. ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നതാണ്. ഭരണകൂടത്തിന്റെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം നിഷേധിച്ചുകൊണ്ടാണ് ഇത്തരം ഭീഷണികളും അക്രമങ്ങളും നടക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇതിനെതിരെ രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ജനങ്ങളും പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു രാജേഷ് ചോറൂണിന്റെ വീട് മുല്ലപ്പള്ളി രാമചന്ദ്രന് സന്ദര്‍ശിച്ചു. കെ.കെ.മുരുകദാസ്, സിദ്ധാര്‍ഥ്.പി.എസ്, ദില്‍ രാജ് പനോളി എന്നിവര്‍ അനുഗമിച്ചു.















