ചോമ്പാല: വനിതാ ക്ഷേമതൊഴില്‍വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ചോമ്പാലിലെ വസതിയിലെത്തി സന്ദര്‍ശിച്ചു. വനിതകളുടെയും
കുട്ടികളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പുതിയ വനിതാ നയം രൂപീകരിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഇതിന്റെ കരട് തയ്യാറായിട്ടുണ്ട്. വൈകാതെ നയപ്രഖ്യാപനമുണ്ടാവുമെന്ന് ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് നേതാക്കളായ അഡ്വ. ഐ.മൂസ, സുനില്‍ മടപ്പള്ളി, കാവില്‍ രാധാകൃഷ്ണന്‍, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, കെ.അനില്‍കുമാര്‍, പുരുഷു രാമത്ത്, കെ.പി.രവീന്ദ്രന്‍, ജലജ വിനോദ്, സുബിന്‍ മടപ്പള്ളി, നസീര്‍ വിരോളി, സോമന്‍ കൊളരാട്, വി.കെ.നജീഷ് കുമാര്‍, കെ.കെ.കുമാരന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.















