കൊയിലാണ്ടി: തിരുവനന്തപുരത്ത് നടക്കുന്ന 47ാമത് കേരള സ്റ്റേറ്റ് പോലീസ് അത്‌ലറ്റിക് &
സ്‌പോര്‍ട്‌സ് മീറ്റ് 2026നോടനുബന്ധിച്ച് കാസര്‍കോട് നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണത്തിനും മാരത്തോണ്‍ റാലിക്കും കോഴിക്കോട് റൂറല്‍ ജില്ലയില്‍ ആവേശകരമായ
സ്വീകരണം നല്‍കി. ശനിയാഴ്ച വൈകുന്നേരം അഴിയൂര്‍ ചുങ്കത്ത് നടന്ന ചടങ്ങില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ദീപശിഖ ഏറ്റുവാങ്ങി. അത്‌ലറ്റുകളും എസ്പിസിയും പോലീസും കൈമാറിയ ദീപശിഖക്ക് കൊയിലാണ്ടി ടൗണില്‍ സ്വീകരണം നല്‍കി. കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ യു.കെ.ചന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സൗത്ത് സോണ്‍ ജൂനിയര്‍ നാഷണല്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഹൈജമ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ മിന്‍സാര പ്രസാദ്.കെ.വി മുഖ്യാതിഥിയായി. കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രശാന്ത്.ആര്‍.എന്‍ ആശംസകള്‍ നേര്‍ന്നു. റൂറല്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ്
പോലീസ് പ്രതീപ് കുമാര്‍.എ സ്വാഗതവും വടകര ഡിവൈഎസ്പി കെ.കെ.ബിജു നന്ദിയും പറഞ്ഞു. കായികരംഗത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനും യുവാക്കളെ ലഹരിയില്‍ നിന്ന് അകറ്റി കായികരംഗത്തേക്ക് ആകര്‍ഷിക്കുന്നതിനുമായി ‘YES TO SPORTS NO TO DRUGS’ എന്ന സന്ദേശം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ വനിതകളുടെ സൗഹൃദ ഫുട്‌ബോള്‍ മത്സരവും സംഘടിപ്പിച്ചു. കായിക സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും ലഹരിവിരുദ്ധ സന്ദേശം സമൂഹത്തില്‍ ശക്തമാക്കുന്നതിനുമുള്ള പരിപാടികളില്‍ പൊതുജനങ്ങളുടെയും കായികപ്രേമികളുടെയും സജീവ സാന്നിധ്യമുണ്ടായി.















