കക്കട്ടില്‍: 30 വര്‍ഷത്തെ അധ്യാപക സേവനം പൂര്‍ത്തിയാക്കി വിരമിച്ച വട്ടോളിയിലെ വി.പി.സുഹറയെ കുന്നുമ്മല്‍ മണ്ഡലം 15-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു.
വാര്‍ഡ് അംഗം എലിയാറ ആനന്ദന്‍ ഷാള്‍ അണിയിച്ചു. ടി.വി.രാഹുല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒ.കുമാരന്‍, കെ.കെ.അസീസ്, കല്ലേരി ഷാജഹാന്‍, കെ.കെ.ഫൈസല്‍, വി.പി.സുഹൈല്‍, ടി.റീന എന്നിവര്‍ പ്രസംഗിച്ചു.















