കൊയിലാണ്ടി: കേരളത്തിലെ സര്‍വകലാശാലകളെ കൈപ്പിടിയിലൊതുക്കുന്ന സംഘപരിവാര്‍ നിലപാടിനെ പിന്തുണക്കുന്ന കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍
നയത്തിനെതിരെ പ്രതിഷേധിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം മേഖലാ കണ്വന്ഷന് ആവശ്യപ്പെട്ടു. കണ്വന്ഷന് എസ്എഫ്ഐ മുന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡോ. നീതിഷ് നാരായണന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ശ്രീനിവാസന് അധ്യക്ഷനായി. സെക്രട്ടറി മധു കിഴക്കയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ജോ. സെക്രട്ടറി സുരേഷ് കല്പത്തൂര് പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു. മധു കിഴക്കയില്‍ സ്വാഗതവും പ്രീത ബാബു നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കെ.ശ്രീനിവാസന് (പ്രസിഡന്റ്), ആര്.കെ.ദീപ, പി.കെ.വിജയകുമാര്‍, കെ.സി.സുരേഷ് (വൈസ് പ്രസിഡന്റുമാര്‍), മധു കിഴക്കയില്‍ (സെക്രട്ടറി), പ്രീത ബാബു, സി.പി.ആനന്ദന്, എം.സുധീഷ് (ജോ. സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.















