വടകര: വടകര മുനിസിപ്പല്‍ ഏരിയാ യുഡിഎഫ്-ആര്‍എംപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടക്കാതെരു പി.കെ.സി.പോക്കര് സ്മാരക സൗധത്തില്‍ ആരംഭിച്ചു. കോട്ടയില്‍ രാധാകൃഷണന് ഉദ്ഘാടനം നിര്‍വഹിച്ചു. എം.ഫൈസല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി. ടി. ഇസ്മായില്‍, എം.സി വടകര, എന്‍.പി.അബ്ദുള്ള ഹാജി, പുറന്തേടത്ത് സുകുമാരന്‍, അഡ്വ: ഇ.നാരായണന് നായര്‍, പി.എസ്.രഞ്ജിത്ത് കുമാര്‍, സതീശന് കുരിയാടി എ.പി.ഷാജിത്ത്, ഷിജു.ആര്, വി.കെ.പ്രേമന്, എം.പി.അബ്ദുള്‍ കരീം, പി.കെ.സി.റഷീദ്, വി.കെ.അസീസ്, പി.കെ.സി.അഫ്സല്, അന്‍സാര്‍ മുകച്ചേരി, വി.ഫൈസല്‍ ,പി.കെ.സി.ഇല്യാസ് എന്നിവര്‍ പ്രസംഗിച്ചു. വിനു നന്ദി പറഞ്ഞു.