
മൊകേരി: കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തിലെ മൊകേരി കലാനഗറില്‍ റോഡരികില്‍ സര്‍ക്കാര്‍ ഉമസ്ഥതയിലുള്ള സ്ഥലത്തെ വിലപിടിച്ച തേക്ക് മരം മുറിച്ച് മാറ്റിയ സംഭവം
കഴിഞ്ഞിട്ട് മാസങ്ങളായിട്ടും പ്രതികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ലന്നും സംഭവത്തില്‍ പുനഃരന്വേഷണം വേണമെന്നും സിറ്റിസണ്‍സ് ഫോറം പീസ് & ജസ്റ്റിസ് യോഗം ആവശ്യപ്പെട്ടു. നേരത്തെ പൊതുമരാമത്ത് വകുപ്പിനും പോലീസിനും ഇത് സംബന്ധിച്ച് പരാതി
നല്‍കിയെങ്കിലും ഒന്നും നടന്നിട്ടില്ലന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. മരുതോങ്കരയിലെ മുണ്ട കുറ്റിയില്‍ ജലസേചന വകുപ്പിന്റെ സ്ഥലം കയ്യേറി 15ല്‍ പരം തേക്ക് മരങ്ങള്‍ വെട്ടി
മാറ്റി വില്‍പ്പന നടത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച വേളയിലാണ്
മൊകേരിയിലെ മരം മുറിയെ പറ്റി സമഗ്രാന്വേഷണമെന്ന ആവശ്യം
ഭാരാവാഹികളായ ചെയര്‍മാന്‍ മൊയ്തു കണ്ണങ്കോടന്‍, ജനറല്‍ കണ്‍വീനര്‍ ടി. നാരായണന്‍ എന്നിവര്‍ ഉന്നയിച്ചത്.

രോഗങ്ങളും അപകടങ്ങളും
വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ
ആരുടെ മുന്നിലും കൈ നീട്ടാതെയുള്ള
വിദഗ്ദ ചികിത്സ ലഭ്യമാവാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
സഹായിക്കും…
EMI സൗകര്യം ലഭ്യമാണ്
പോളിസി എടുത്ത അന്ന് രാത്രി 12.01 മുതൽ എല്ലാ വിധ ആക്സിഡൻ്റുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















