
കോഴിക്കോട്: ദശാബ്ദങ്ങളായി ജനങ്ങള്‍ ആഗ്രഹിക്കുന്ന വിലങ്ങാട്-കുഞ്ഞോം ചുരമില്ലാപാത യാഥാര്‍ഥ്യമാക്കാന്‍ നാദാപുരം, മാനന്തവാടി എംഎല്‍എമാര്‍
മുന്‍കൈയെടുത്ത് അപേക്ഷ നല്‍കിയാല്‍ അനുഭാവപൂര്‍വം പരിശോധിക്കാമെന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഉറപ്പ്.
വിലങ്ങാട്-കുഞ്ഞോം ചുരമില്ലാപാത സംബന്ധിച്ച് ജനകീയ കൂട്ടായ്മ പ്രവര്‍ത്തകര്‍ നിവേദനം സമര്‍പ്പിച്ചപ്പോഴായിരുന്നു മന്ത്രി പി.കെ. ബഷീര്‍ ഉറപ്പ് നല്‍കിയത്.
വയനാട്ടിലേക്ക് വിലങ്ങാട്-കുഞ്ഞോം ചുരമില്ലാപാത, പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് തുടങ്ങിയ പ്രൊപ്പോസലുകളടക്കം പല പദ്ധതികളും ഉയര്‍ന്നു വന്നിട്ടുണ്ടെന്നും അതില്‍ ഏറ്റവും അനുയോജ്യമായ അലൈന്‍മെന്റ് പരിശോധിച്ച് പരിഗണിക്കുമെന്നും മന്ത്രി
ജനകീയകൂട്ടായ്മ പ്രതിനിധി സംഘത്തോട് പറഞ്ഞു.
നാദാപുരം എംഎല്‍എ കെഎം അഭിജിത്തും മാനന്തവാടി എംഎല്‍എ ഉഷാ വിജയനും വിലങ്ങാട്-കുഞ്ഞോം ചുരമില്ലാപാത പദ്ധതിക്ക് കാര്യമായ മുന്‍ഗണന നല്‍കുന്നുണ്ടെന്നും അതിന് വേണ്ടുന്ന രേഖ മന്ത്രിക്ക് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് മനസ്സിലാക്കുന്നതെന്നും പ്രതിനിധി സംഘം മന്ത്രിയെ അറിയിച്ചു.
പഴശ്ശിരാജ ചുരമില്ലാപാത & റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രതിനിധികളായ ഷൗക്കത്ത് അലി എരോത്ത്, ജോണി മുല്ലക്കുന്നേല്‍, ഔസേപ്പച്ചന്‍ മണിമല, ഡോ. ഹുഷിയാര്‍
പുതുക്കയം എന്നിവരടങ്ങുന്ന സംഘമാണ് കോഴിക്കോട് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസില്‍ മന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിച്ചത്















