ആയഞ്ചേരി: ആലപ്പുഴയില്‍ സെപ്റ്റംബര്‍ 18, 19, 20 തീയതികളില്‍ നടക്കുന്ന കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പതാകദിനം ആചരിച്ചു.
ആയഞ്ചേരിയില്‍ മുതിര്‍ന്ന കര്ഷകന് കുനീമ്മല്‍ നാണു പതാക ഉയര്‍ത്തി. കര്‍ഷകസംഘം ഏരിയ സെക്രട്ടറി ആര്.കെ.ചന്ദ്രന് സംസാരിച്ചു. വില്ലേജ് സെക്രട്ടറി ടി.പി.ഹമീദ്, പ്രസിഡന്റ് എന്‍.കെ.സുരേഷ്, ടി.വി.കുഞ്ഞിരാമന്, യു.വി.കുമാരന്, കെ.സന്തോഷ്, സദാനന്ദന് മണികണ്ഠന്, സതീശന്, ബിജിത്ത്, കുന്നത്ത് നാണു, ടി.എന്‍.മമ്മു, കെ.സജീവന്, പറമ്പത്ത് ബാലന്, ലിസ.പി.കെ എന്നിവര്‍ പങ്കെടുത്തു.















