വടകര: അയ്യങ്കാളി തെളിച്ചു പോയ വില്ലുവണ്ടി പാതയില്‍ പുതിയ ജന്മികള് രൂപം കൊണ്ടിരിക്കുകയാണെന്നും കേരളത്തിലെ സര്‍ക്കാരുകള്‍ പിന്നോക്ക വിഭാഗത്തില്‍
പെട്ടവന് ഒരിക്കലും മുഖ്യധാരയിലേക്ക് ഉയരാന്‍ പാടില്ലെന്ന ഉറച്ച തീരുമാനങ്ങളുള്ളവരായിരുന്നു എന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. പി.സുധീര്‍. 163-ാമത് അയ്യങ്കാളി ജയന്തിയോടനുബന്ധച്ച് ബിജെപിഎസ്സി മോര്‍ച്ച നോര്‍ത്ത് ജില്ലാ കമ്മിറ്റി വടകരയില്‍ സംഘടിപ്പിച്ച പ്രഥമ അയ്യങ്കാളി പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. സാംസ്കാരിക ചത്വരത്തില്‍ നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ വി.ഉണ്ണികൃഷ്ണന് ഒ.ബാലന് മാസ്റ്റര്‍ക്ക് പുരസ്കാരം സമര്‍പ്പിച്ചു. 5001 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്കാരം. കലാ-സാംസ്കാരിക രംഗത്തും ആധ്യാത്മിക മേഖലയിലും പൊതുപ്രവര്‍ത്തന രംഗത്തുമുള്ള മികവ് പരിഗണിച്ചാണ് തെയ്യം കലാകാരനും പൊതുപ്രവര്‍ത്തകനുമായ ബാലന് മാസ്റ്റര്‍ക്ക് പുരസ്കാരം നല്‍കിയത്. എസ്സി മോര്‍ച്ച നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ആര്.കെ.ശങ്കരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്.പ്രഫുല്‍ കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന വക്താവ് അഡ്വ. വി.വി.ശ്രീപത്മനാഭന്, വി.ഉണ്ണികൃഷ്ണന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എസ്സി മോര്‍ച്ച നോര്‍ത്ത് ജില്ലാ ജന. സെക്രട്ടറി ഗോപാലന് നിരയില്‍ സ്വാഗതവും ജില്ലാ ജന. സെക്രട്ടറി ലിനീഷ് ഗോപാലന് നന്ദിയും പറഞ്ഞു. എസ്സി മോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി വി.സി.ബിനീഷ്, .സംസ്ഥാന സെക്രട്ടറി മധു പുഴയരികത്ത്, സംസ്ഥാന സെക്രട്ടറി ഇ.പി.ബിജു, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പി.എം.അശോകന്, ഒബിസി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.കെ.രഞ്ജിത്ത്, കര്‍ഷക മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ഒ.പി.ദിലീപന്, മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷ ദീപ.കെ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.















