വടകര: മിണ്ടീം പറഞ്ഞും എന്ന പേരില്‍ വേറിട്ട പരിപാടിയുമായി ഒരു കൂട്ടമാളുകള്‍ രംഗത്ത്. ആദ്യ പരിപാടി നാളെ (ബുധന്‍) വൈകുന്നേരം അഞ്ചിന് വടകര മുനിസിപ്പല്‍
പാര്‍ക്കില്‍ ഇകെ യോടൊപ്പം നടക്കും. പ്രമുഖ അഭിഭാഷകനും ലോയേഴ്സ് യൂനിയന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമൊക്കെയായ ഇ.കെ.നാരായണന് സദസുമായി സംവദിക്കും. ആമുഖാവതരണത്തിനും മോഡറേറ്ററുടെ സംസാരത്തിനും സദസിലെ ഇടപെടലുകള്‍ക്കും ശേഷം ഇ.കെ.നാരായണന്റെ പ്രതികരണം കേള്‍ക്കാം. ആശംസ, അഭിവാദ്യം, നന്ദി തുടങ്ങിയ ഇനങ്ങള്‍ ഒഴിവാക്കിക്കൊണ്ട് പരമാവധി സമയം ഇകെയെ ശ്രവിക്കാനും അദ്ദേഹവുമായി സംവദിക്കാനുമാണ് സംഘാടകരായ സൗഹൃദ കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്.















