വേളം: തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ അടക്കണമെന്ന സർക്കാർ ഉത്തരവ് പിൻവലിക്കുക, സർക്കാർ തടഞ്ഞ ബജറ്റ് വിഹിതം അധികവിഹിതമായി അനുവദിക്കുക, മെയിന്റിനൻസ് ഫണ്ട് അനുവദിക്കുക, തൃതല പഞ്ചായത്തുകളുടെ അധികാരങ്ങൾ കവർന്നെടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
വേളം പഞ്ചായത്തിനു മുമ്പിൽ ജനപ്രതിനിധികൾ ധർണ്ണ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുളളതിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി മഠത്തിൽ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.കെ.സി. ബാബു, അസീസ് കിണറുള്ളതിൽ , ടി.വി കുഞ്ഞിക്കണ്ണൻ, പി.സൂപ്പി, ബാലാമണി തായന, ഇ പി. സലീം, മൊയ്തു മെമ്പർ, അനിഷ പ്രദീപ്,ഫാത്തിമ എന്നിവർ സംസാരിച്ചു.