
തലശേരി: കത്തെഴുതി വെച്ച് നാടുവിട്ട ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി പെരിങ്ങത്തൂര്‍ പുളിയനമ്പ്രം ശിവസൂര്യ(17)യുടെ തിരോധാനത്തില്‍
ഇരുപതാം ദിവസവും സൂചനയില്ല. കുട്ടി കേരളത്തില്‍ തന്നെയുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍.
തലശേരി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേരളത്തിന് പുറത്തും വ്യാപക തെരച്ചില്‍ നടക്കുന്നത്. പ്രത്യേക അന്വേഷണ സംഘം വാരാണസിയില്‍ എത്തി തെരച്ചില്‍ നടത്തിയിരുന്നു. യുപി പോലീസിന്റെ സഹായത്തോടെ
വാരാണസിയില്‍ അന്‍പതിലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചിട്ടില്ല.
ശിവസൂര്യയുടെ ചിത്രവുമായി കടകള്‍, ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. വാരാണസിയിലെ മലയാളി സംഘടനകളുടെ സഹായവും തേടിയിരുന്നു. ഇതോടെ, കുട്ടി വാരാണസിയിലേക്ക് എത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എങ്കിലും രണ്ടു ദിവസം കൂടി വാരാണസിയില്‍ തുടര്‍ന്ന് പരിശോധന
നടത്താനാണ് പോലീസിന്റെ തീരുമാനം.
ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യയെ കാണാതാകുന്നത്. ഓണ്‍ലൈന്‍ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിലാണ് ശിവസൂര്യ നാടുവിട്ടത്. ‘ഞാന്‍ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് കത്തില്‍ എഴുതിയിരുന്നത്.
















