
അഴിയൂര്‍: അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ 1501-ാമത് ജന്മദിനം മുക്കാളി മഹല്ല് കമ്മിറ്റി ആഘോഷിച്ചു. മഹല്ല് ഖത്തീബ് സയീദ് അസ്അദി മയ്യില്‍
ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വീരോളി നസീര്‍ അധ്യക്ഷത വഹിച്ചു. മജ്‌ലിസുനൂറിന് അബ്ദുസമദ് ബാഖവി നേതൃത്വം നല്‍കി. എഞ്ചിനിയര്‍ വീരോളി അബ്ദുറഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ പുതുപ്പണം, കെ.പി. മുഹമദ് അശ്റഫ്, പാമ്പള്ളി അബൂബക്കര്‍, ഹാരിസ് മുക്കാളി, സി. അബുബക്കര്‍ മൗലവി, പി. സുലൈമാന്‍, സിദ്ദീഖ് യമാനി, കാസിം മൗലവി എന്നിവര്‍ സംസാരിച്ചു. മുണ്ട്യാട്ട് ഫൈസല്‍ സ്വാഗതവും കുനിയില്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ കൈയടി നേടി. അന്നദാനവും നടന്നു. മത്സരാര്‍ഥികള്‍ക്ക് സമ്മാനം നല്‍കി.















