കൊയിലാണ്ടി: കഴിഞ്ഞദിവസം രാത്രി സ്വകാര്യ ബസില്‍ യാത്ര ചെയ്ത യുവതിയെ തിക്കോടി ഹൈവേയില്‍ ഇറക്കി വിട്ട സംഭവത്തില്‍ ബസിന്റെ ലൈസന്‍സ് റദ്ദാക്കാനും
ഫൈന്‍ ഈടാക്കാനും പയ്യോളി പോലീസ് ആര്‍ടിഒവിന് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ ദിവസമാണ് യുവതി കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന കൃതിക ബസില്‍ തിക്കോടിയിലേക്ക് യാത്ര ചെയ്തത്. സര്‍വീസ് റോഡിനു പകരം ഹൈവേയിലൂടെ പോയ ബസ് യുവതിയെ കൂരിരുട്ടില്‍ വിജനമായ റോഡില്‍ ഇറക്കുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ഏണി വെച്ചാണ് യുവതിയെ താഴെ എത്തിച്ചത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നാട്ടുകാര്‍ പിറ്റേന്ന് ബസ് തടഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്ത വൈറലായിരുന്നു. യുവതി പയ്യോളി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ബസിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.














