ചോമ്പാല: ഓണം നാളിലും ദേശീയ പാതയില്‍ ബ്ലോക്കോഫീസിന് സമീപം കേറ്റില്‍ അണ്ടര്‍പാസ് അനുവദിക്കണമെന്ന ആവശ്യവുമായി ചോമ്പാല്‍ നിവാസികള്‍ സമര പന്തലില്‍
ഒത്ത് ചേര്‍ന്നു. സമര പന്തല്‍ നിറഞ്ഞു കവിഞ്ഞു. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഇരുപത്തി എട്ടാം ദിനത്തില്‍ നടന്ന സമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.ടി.രജനി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ അനില്‍കുമാര്‍.വി.പി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി.കെ.അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ശ്രീകല, എന്‍.പി.കവിത, അനില്‍കുമാര്‍, ജയചന്ദ്രന്‍.കെ.കെ, സാമൂഹിക രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ എം.പി.ബാബു, എം.ഇസ്മയില്‍, ഒ.ബാലന്‍, ടി.ടി.പത്മനാഭന്‍, സുജിത്ത്.സി.കെ, അജയ് മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു. തിരുവോണനാളില്‍ സ്ത്രീകള്‍ കേരളീയ വസ്ത്രമായ പുടവ അണിഞ്ഞ് പ്രായഭേദമന്യ സമരപന്തലില്‍ എത്തിച്ചേര്‍ന്നു.














