മണിയൂര്‍: പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 5ന് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ കുട്ടികളുടെ സാഹിത്യോത്സവം നടക്കും. ‘CLF 26 @
MANIYUR’ എന്ന പേരിലുള്ള സാഹിത്യോത്സവത്തിന്റെ ലോഗോ വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന് പ്രകാശനം ചെയ്തു. ‘സാഹിത്യവും ചിന്തയും സൗഹൃദവും’ എന്ന സന്ദേശമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. മന്ത്രിയുടെ തിരൂരിലെ വസതിയില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ ബിനീഷ് പിലാത്തോട്ടത്തില്‍, മുഹമ്മദ് വാഹിദ്, അബ്ദുള്‍ സലാം.എം, ഷാഹിന റസാക്ക്, സുദര്ശന്.ഒ.കെ, ആയിഷ ഇസ്മയില്‍, അഷ്റഫ്.ടി.കെ, ലിജേഷ് വേന്തലില്, രാഹുല്‍.എസ്.എസ്, ശ്രീശാന്ത് മണിയൂര്‍, മുനീര്‍ മുതുവന എന്നിവര്‍ പങ്കെടുത്തു. അഞ്ചിനു നടക്കുന്ന പരിപാടിയില്‍ പ്രമുഖ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. ചിത്രപ്രദര്‍ശനം, നൃത്താവിഷ്കാരം, ‘ടോട്ടോച്ചാന്’ നാടകാവതരണം തുടങ്ങി വൈവിധ്യമാര്‍ന്ന കലാസാഹിത്യ പരിപാടികളാണ് കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.














