
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.
പൂജപ്പുര ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രശാന്തിന് പനി ബാധിച്ചിരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെതുടർന്ന് മെഡിക്കൽ കോളജിലെ ജെറിയാട്രിക് വാർഡിലേക്ക് മാറ്റുകയായിരുന്നു. മറ്റു പരിശോധനകൾ നടത്തിവരികയാണ്.
ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി അപഹരിച്ച കേസിലാണ്
പ്രത്യേക അന്വേഷണ സംഘം പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. പ്രശാന്ത് കേസിലെ പതിനേഴാം പ്രതിയാണ്.
2019ൽ ദ്വാരപാലക ശിൽപ്പത്തിൽ നിന്ന് സ്വർണം അപഹരിച്ചത് മറച്ചുവയ്ക്കാനാണ് സ്വർണം പൂശാനെന്ന വ്യാജേന സ്വർണപ്പാളി കടത്താൻ പി എസ് പ്രശാന്ത് പ്രസിഡന്റായിരുന്ന ബോർഡ് അനുമതി നൽകിയതെന്നും എസ്ഐടി കണ്ടെത്തിയിരുന്നു.















