
കൊയിലാണ്ടി: ടൂറിസം വകുപ്പിന്റെയും ഡിടിപിസി കോഴിക്കോടിന്റെയും സഹായത്തോടെ സ്പൈമോകിന്റെ നേതൃത്വത്തില്‍ നടന്ന ജലോത്സവവും ഓണാഘോഷ
പരിപാടികളും ആവേശമായി. കോരപ്പുഴയില്‍ നടന്ന തോണിതുഴയല്‍ മത്സരം ആയിരങ്ങളെ ആകര്‍ഷിച്ചു.
അഞ്ചു പേരും മൂന്നു പേരുമായി പങ്കെടുത്ത രണ്ടു വിഭാഗം തോണി തുഴയല്‍ മത്സരവും പൂക്കള മത്സരവും ഒപ്പം കുട്ടികളുടെയും വനിതകളുടേയും വിവിധ മത്സരങ്ങളും അരങ്ങേറി.
അഞ്ച് പേരുടെ തോണി തുഴയല്‍ മത്സരത്തില്‍ തെക്കേക്കര കോരപ്പുഴ ഒന്നാം സ്ഥാനവും പുഴയോരത്തെ പിള്ളേര് രണ്ടാം സ്ഥാനവും തെക്കേക്കര ബി ടീം മൂന്നാം സ്ഥാനവും നേടി.
മൂന്ന് പേര് മത്സരിച്ച മത്സരത്തില്‍ മൂന്ന് സ്ഥാനങ്ങളും തെക്കേക്കര കോരപ്പുഴ കരസ്ഥമാക്കി.
പൂക്കള മത്സരത്തില്‍ പി.സി.എ കാട്ടിലപീടിക ഒന്നാം സ്ഥാനവും സ്പാര്‍ട്ടന്‍സ് കാട്ടിലപിടിക
രണ്ടാം സ്ഥാനവും ശില്പ ആന്റ് ടീം കോരപ്പുഴ മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അജയ് ബോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍
എ.കെ. മണി, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.വി. സുരേന്ദ്രന്, ശ്രീജ കണ്ടിയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചെയര്മാന് പി.സി. സതീഷ്ചന്ദ്രന് സ്വാഗതവും കണ്‍വീനര്‍ എ.കെ. ബിനില്‍ നന്ദിയും പറഞ്ഞു.
വിവിധ മേഖലകളില്‍ പ്രശസ്തി നേടിയവരെ ചടങ്ങില്‍ ആദരിച്ചു. രാവിലെ സ്പൈമോക് രക്ഷാധികാരി പി.രാംദാസ് പതാക ഉയര്‍ത്തിയതോടു കൂടിയാണ് പരിപാടികള്‍ക്ക് തുടക്കമായത്.
-സുധീര്‍ കൊരയങ്ങാട്















