പയ്യോളി: ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസമായി പ്രവര്‍ത്തിക്കുന്ന
പുറക്കാട് ശാന്തി സദനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷന്‍ & അഡ്വാന്‍സ്ഡ് സ്റ്റഡീസി (സിറാസ്) ന്റെ ആഭിമുഖ്യത്തിലുള്ള വിപുലമായ കുടുംബ സംഗമം ഏപ്രില്‍ 11 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പയ്യോളി പെരുമ ഓഡിറ്റോറിയത്തില്‍ നടക്കും. മേപ്പയ്യൂരില്‍ സ്ഥാപിക്കുന്ന സിറാസ് റിഹാബ് വില്ലേജിന് വേണ്ടിജനകിയ പിന്തുണയും സഹകരണവും ഉറപ്പ് വരുത്തുന്നതിനാണ് 500 കുടുബങ്ങളുടെ ഒത്ത് ചേരല്‍ നടക്കുന്നത്.
ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനും രക്ഷിതാക്കള്‍ സംരക്ഷിക്കാനില്ലാത്ത ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനും
വേണ്ടിയാണ് മേപ്പയൂരില്‍ പ്രൊജക്ട് ആരംഭിക്കുന്നത് ഭൗതിക സൗകര്യത്തിലും ഭിന്നശേഷിക്കാര്‍ക്കുള്ള സേവനങ്ങളിലും ഇന്ത്യയിലെ മികച്ച സംരംഭമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതാണ് ഈ പ്രൊജക്ട്.
ശാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യുന്ന കുടുംബ സംഗമം പരിപാടിയില്‍ കാനത്തില്‍ ജമീല എംഎല്‍എ വിശിഷ്ടാതിഥിയാകും. സ്വാഗതസംഘം ചെയര്മാന് മഠത്തില്‍ അബ്ദുറഹ്മാന് അധ്യക്ഷത വഹിക്കും. വിദ്യാ സദനം ട്രസ്റ്റ് ചെയര്മാന് യു.പി.സിദ്ദീഖ് ഡോക്യുമെന്ററി പ്രകാശനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി.ദുല്‍ഖിഫില്‍, പയ്യോളി മുനിസിപ്പല്‍ ചെയര്മാന് വി.കെ.അബ്ദുറഹ്മാന്, തിക്കോടി ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ജമീല സമദ്, തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ്, മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ്, സിറാസ് ഡയറക്ടര്‍ ഡോ. ഷറഫുദ്ദീന് കടമ്പോട്ട്, ശാന്തി സദനം പ്രിന്‍സിപ്പല്‍ എസ്. മായ, ഹബീബ് മസ്ഊദ്, പി.എം. അബ്ദുസ്സലാം ഹാജി എന്നിവര്‍ സംസാരിക്കും.
നിരവധി ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന പരിപാടിയില്‍ ദീപു തൃക്കോട്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘പിയാനേ’ എന്ന നാടകം പരിപാടിക്ക് കൂടുതല്‍ ആകര്‍ഷണം നല്‍കും. ശാന്തി സദനത്തിലെ ഭിന്നശേഷിക്കാര്‍ തന്നെയാണ് ഈ നാടകം അവതരിപ്പിക്കുന്നത്.
പ്രൊജക്ട് വിവരങ്ങള്‍ക്കും കുടുംബ സംഗമത്തിലെ പങ്കാളിത്തത്തിനും ബന്ധപ്പെടേണ്ട നമ്പര്‍: 9072223191