വടകര: അടക്കാത്തെരു എആര്‍ നഗര്‍ റസിഡന്റ്സ് അസോസിയേഷന് ഓണാഘോഷവും അനുമോദനവും സംഘടിപ്പിച്ചു. പ്രസിഡന്റ് കെ. പി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ച
പരിപാടിയില്‍ വത്സലന്‍, വിനോദന്‍.കെ, രാകേഷ് എരഞ്ഞിക്കല്‍, അജി. ടി.കെ, എടത്തില്‍ ബാലന്, ബീന, സീത, പ്രമീള എടത്തില്‍, ബാബു സിഗ്മ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി റഫീക്ക് വടക്കയില്‍ സ്വാഗതം പറഞ്ഞു. എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ്ഇ, എല്‍എസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ചണ്ഡിഗഢില്‍ നടന്ന അഞ്ചാമത്തെ ഗേലോ മാസ്റ്റേഴ്സ് നാഷണല്‍ ഗെയിമില്‍ 400മീറ്റര്‍ ഓട്ട മത്സരത്തില്‍ സില്‍വര്‍ മെഡലും 800മീറ്റര്‍ ഓട്ടമത്സരത്തില്‍ ബ്രോണ്‍സ് മെഡല്‍ കരസ്ഥമാക്കിയ ബീന പവിത്രനേയും ബിഡിഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ. കൃഷ്ണ പ്രകാശനേയും അനുമോദിച്ചു. തുടര്‍ന്ന് ഓണക്കളികള്‍ നടന്നു. മ്യൂസിക്കല്‍ ചെയര്‍, ലെമണ്‍ സ്പൂണ്‍, സുന്ദരിക്ക് പൊട്ട് കുത്തല്, ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ ആവശം പകര്‍ന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായി.















