പയ്യോളി: കോട്ടക്കല്‍ ഹിദായത്തുസ്സിബിയാന്‍ മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ബ്രീസ് ഓഫ് മദീന മീലാദ് ഫെസ്റ്റിന്റെ ഭാഗമായി നബിദിന സന്ദേശ വിളംബര
റാലി നടത്തി. വിദ്യാര്‍ഥികളുടെ ദഫ്, സ്‌കൗട്ട്, പരേഡ് എന്നിവ ശ്രദ്ധയാകര്‍ഷിച്ചു,
മദ്രസ ഉപദേശസമിതി ചെയര്‍മാന്‍ പി.അസ്സൈനാര്‍ പതാക ഉയര്‍ത്തി, സി.പി.സദഖത്തുള്ള, പി.ഹാഷിം ഹാജി, ഖതീബ് മുഹമ്മദ് ഫൈസല്‍ അസ്ഹരി, അഹമ്മദ് സഗീര്‍ ഉസ്താദ്, ബി.എം.ശംസുദ്ധീന്‍, പി.മുഹമ്മദ് അഷ്റഫ്, വി.ടി.ഹാഷിം, പി.സി.ഫഹദുല്ല, സി.ടി.ശംസുദ്ധീന്‍, വി.ടി.റഹീം, പി.സി.മുഹമ്മദലി, പി.കെ.മുഹമ്മദ് റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.
















