കൈവേലി: ആര്‍ട്ട് കഫെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ 2026ലെ ഓണാഘോഷ പരിപാടിയായ ‘പൂവരങ്ങ്’ സംഘടിപ്പിച്ചു. സിനിമാ സംവിധായകന്‍ പപ്പന്‍
നരിപ്പറ്റ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുനില്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്ത വൈവിധ്യമാര്‍ന്ന കലാപരിപാടികളും രസകരമായ ഓണക്കളികളും അരങ്ങേറി. ആര്‍ട്ട് കഫെ ഡയറക്ടര്‍ എ.പി.അശോകന്‍ സ്വാഗതവും രക്ഷാകര്‍ത്തൃ സമിതി അംഗം സാകേഷ്.ഇ നന്ദിയും പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ രമേശന്‍ കുമ്പളച്ചോല, മനോജ് കുമ്പളച്ചോല, വിനോദന്‍.പി.കെ, നിഷാദ്, ഷാജി.കെ.പി, ലിജീഷ്.ഇ.പി എന്നിവര്‍ നേതൃത്വം നല്‍കി.















