• Latest
  • Trending
മൂടാടി കെല്‍ട്രോണ്‍ ലൈറ്റിംഗ് ഡിവിഷന്‍ ഇനി ‘ഇലക്ട്രോണിക് വില്ലേജ്’; പ്രഖ്യാപനം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു

മൂടാടി കെല്‍ട്രോണ്‍ ലൈറ്റിംഗ് ഡിവിഷന്‍ ഇനി ‘ഇലക്ട്രോണിക് വില്ലേജ്’; പ്രഖ്യാപനം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു

August 24, 2026
പാലക്കാട് ഡിവിഷന്‍ വെട്ടിമുറി: കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് മുല്ലപ്പള്ളി

പാലക്കാട് ഡിവിഷന്‍ വെട്ടിമുറി: കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് മുല്ലപ്പള്ളി

August 24, 2026
അറക്കിലാട് കിഴക്കയില്‍ മീത്തല്‍ ദേവകി അമ്മ അന്തരിച്ചു

അറക്കിലാട് കിഴക്കയില്‍ മീത്തല്‍ ദേവകി അമ്മ അന്തരിച്ചു

August 24, 2026
സഹകരണ സാധ്യതകള്‍ തേടി ബ്രസീലിയന്‍ സംഘം ഊരാളുങ്കലില്‍

സഹകരണ സാധ്യതകള്‍ തേടി ബ്രസീലിയന്‍ സംഘം ഊരാളുങ്കലില്‍

August 24, 2026
കാര്‍ത്തികപ്പള്ളി ഒ.കെ.അയിശ അന്തരിച്ചു

കാര്‍ത്തികപ്പള്ളി ഒ.കെ.അയിശ അന്തരിച്ചു

August 24, 2026
ഓണാഘോഷവും അനുമോദനവും

ഓണാഘോഷവും അനുമോദനവും

August 24, 2026
കൊയിലാണ്ടി സ്റ്റേഡിയം വാഹന പാര്‍ക്കിംഗിന് വിട്ടുകൊടുക്കാന്‍ നീക്കം; ആശങ്കയുമായി കായികപ്രേമികള്‍

കൊയിലാണ്ടി സ്റ്റേഡിയം വാഹന പാര്‍ക്കിംഗിന് വിട്ടുകൊടുക്കാന്‍ നീക്കം; ആശങ്കയുമായി കായികപ്രേമികള്‍

August 24, 2026
വെള്ളൂര്‍ പി.എന്‍.രാജന്‍ അന്തരിച്ചു

വെള്ളൂര്‍ പി.എന്‍.രാജന്‍ അന്തരിച്ചു

August 24, 2026
എല്‍ഐസിയില്‍ ‘ഓണവര്‍ണങ്ങള്‍’ അരങ്ങേറി

എല്‍ഐസിയില്‍ ‘ഓണവര്‍ണങ്ങള്‍’ അരങ്ങേറി

August 24, 2026
കേന്ദ്ര സര്‍ക്കാറിനെതിരെ 23ന് വടകരയില്‍ ജനകീയ സദസ്സ്

കേന്ദ്ര സര്‍ക്കാറിനെതിരെ വീണ്ടും സമരം പ്രഖ്യാപിച്ച് സിജെപി

August 24, 2026
നാദാപുരം റോഡ് കുഞ്ഞസാന്റെ വളപ്പില്‍ വിനോദന്‍ അന്തരിച്ചു

നാദാപുരം റോഡ് കുഞ്ഞസാന്റെ വളപ്പില്‍ വിനോദന്‍ അന്തരിച്ചു

August 24, 2026
നബിദിന വിളംബര റാലി നടത്തി

നബിദിന വിളംബര റാലി നടത്തി

August 24, 2026
പൂവരങ്ങ്-2026 ഓണാഘോഷം സംഘടിപ്പിച്ചു

പൂവരങ്ങ്-2026 ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
Vatakara Varthakal
Monday, August 24, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മൂടാടി കെല്‍ട്രോണ്‍ ലൈറ്റിംഗ് ഡിവിഷന്‍ ഇനി ‘ഇലക്ട്രോണിക് വില്ലേജ്’; പ്രഖ്യാപനം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു

by newsdesk
August 24, 2026
in പ്രാദേശികം
0
Home പ്രാദേശികം

കൊയിലാണ്ടി: കെല്‍ട്രോണിന്റെ മൂടാടി നന്തി ബസാറിലെ ലൈറ്റിംഗ് ഡിവിഷന്‍ യൂണിറ്റിനെ കൂടുതല്‍ ആധുനിക ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ‘ഇലക്ട്രോണിക് വില്ലേജ്’ ആയി ഉയര്‍ത്തുന്നതിന്റെ പ്രഖാപനം വ്യവസായ, ഐടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. മെഡിക്കല്‍ അസിസ്റ്റീവ് രംഗത്ത് കാലാനുസൃതമായ മാറ്റങ്ങളാണ് കെല്‍ട്രോണ്‍ കൊണ്ടുവരുന്നതെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഉപയോഗപ്രദമായ ഒട്ടേറെ ഉത്പന്നങ്ങള്‍ യൂണിറ്റില്‍ നിര്‍മിക്കാനാകും. ഇതിനായി കൂടുതല്‍ ഫണ്ട് ലഭ്യമാക്കി ആവശ്യമായ സൗകര്യങ്ങളോടെ യൂണിറ്റിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാനും സമഗ്രമായ വികസനം ഉറപ്പാക്കാനും നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജനപ്രതിനിധികളുടെയും തൊഴിലാളികളുടെയും പൂര്‍ണ പിന്തുണയോടെ ഈ സംരംഭം നാടിന് വലിയ നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ അഡ്വ. കെ.പ്രവീണ്‍കുമാര്‍ എംഎല്‍എ അധ്യക്ഷനായി. ഷാഫി പറമ്പില്‍ എംപി മുഖ്യസാന്നിദ്ധ്യമായി. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.അഖില, പയ്യോളി നഗരസഭ അധ്യക്ഷ എന്‍.ഷാഹിറ, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.ഫൈസല്‍, ജില്ലാ പഞ്ചായത്ത് അംഗം പി.സി.ഷീബ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ.മുഹമ്മദലി, മിനി തെക്കേവീട്ടില്‍, കെല്‍ട്രോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.ഹേമചന്ദ്രന്‍, ലൈറ്റിംഗ് ഡിവിഷന്‍ യൂണിറ്റ് ഹെഡ് ശ്രീജിത്ത് ശശിധരക്കുറുപ്പ്, വിവിധ സര്‍വീസ് സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശ്രവണ സഹായി ഉള്‍പ്പെടെയുള്ള മെഡിക്കല്‍ അസിസ്റ്റീവ് ഉപകരണങ്ങള്‍ നിര്‍മിച്ചുവരുന്ന സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (കെഎസ്ഇഡിസി) മൂടാടിയിലുള്ള കെല്‍ട്രോണില്‍, കൂടുതല്‍ ഉപകരണങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിച്ചുകൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ അസിസ്റ്റീവ് ടെക്‌നോളജി വ്യവസായ ക്ലസ്റ്ററായി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ബജറ്റില്‍ അഞ്ചു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 13 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന കെല്‍ട്രോണ്‍ ലൈറ്റിങ് ഡിവിഷന്റെ ഭൂമിയും സാങ്കേതിക വൈദഗ്ധ്യവും ഉപയോഗപ്പെടുത്തി നിലവിലുള്ള ഫാക്ടറി പ്ലാന്റ് വിപുലീകരിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ഉത്പാദനത്തിനപ്പുറം അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളും ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ നിര്‍മിക്കാനുമാണ് പദ്ധതി. മെഡിക്കല്‍ ഇലക്ട്രോണിക്‌സ്, ഹെല്‍ത്ത് ടെക്‌നോളജി, ഭിന്നശേഷിക്കാര്‍ക്കായുള്ള അസിസ്റ്റീവ് മൊബിലിറ്റി എന്നീ മേഖലകളില്‍ വലിയൊരു നിര്‍മാണ ശൃംഖല കെല്‍ട്രോണ്‍ ലൈറ്റിങ് ഡിവിഷനു കീഴില്‍ ഒരുക്കുക എന്നതാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള പ്രത്യേക ഇലക്ട്രിക് ത്രീവിലറുകള്‍, നിലവില്‍ ഇവിടെ നിര്‍മിച്ചുവരുന്ന ‘ശ്രവണ്‍ നിയോ’, ‘ശ്രവണ്‍ മിനി’ തുടങ്ങിയ ഡിജിറ്റല്‍ ശ്രവണ സഹായികളുടെ അത്യാധുനിക മോഡലുകള്‍ എന്നിവ ഇവിടെ നിര്‍മിക്കും. കൂടാതെ നവജാതശിശുക്കള്‍ക്കുള്ള റേഡിയന്റ്‌റ് വാമര്‍, ബേബി വാമിങ് റാപ്പര്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, നെബുലൈസര്‍, ഡിജിറ്റല്‍ പിഎച്ച് മീറ്റര്‍, ക്ലിനിക്കല്‍ തെര്‍മോമീറ്റര്‍ തുടങ്ങിയ നൂതന ഉപകരണങ്ങളും ഇലക്ട്രോണിക്‌സ് വില്ലേജില്‍ ഉത്പാദിപ്പിക്കും.

 

ShareTweetSend

Search

No Result
View All Result

Recent News

പാലക്കാട് ഡിവിഷന്‍ വെട്ടിമുറി: കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് മുല്ലപ്പള്ളി

പാലക്കാട് ഡിവിഷന്‍ വെട്ടിമുറി: കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് മുല്ലപ്പള്ളി

August 24, 2026
അറക്കിലാട് കിഴക്കയില്‍ മീത്തല്‍ ദേവകി അമ്മ അന്തരിച്ചു

അറക്കിലാട് കിഴക്കയില്‍ മീത്തല്‍ ദേവകി അമ്മ അന്തരിച്ചു

August 24, 2026
സഹകരണ സാധ്യതകള്‍ തേടി ബ്രസീലിയന്‍ സംഘം ഊരാളുങ്കലില്‍

സഹകരണ സാധ്യതകള്‍ തേടി ബ്രസീലിയന്‍ സംഘം ഊരാളുങ്കലില്‍

August 24, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പാലക്കാട് ഡിവിഷന്‍ വെട്ടിമുറി: കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് മുല്ലപ്പള്ളി
  • അറക്കിലാട് കിഴക്കയില്‍ മീത്തല്‍ ദേവകി അമ്മ അന്തരിച്ചു
  • സഹകരണ സാധ്യതകള്‍ തേടി ബ്രസീലിയന്‍ സംഘം ഊരാളുങ്കലില്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by