
കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ക്ഷേത്ര ജീവനക്കാര്‍ ഭീമന് പൂക്കളം ഒരുക്കി. വിവിധ വര്‍ണത്തിലുള്ള ഇരുപത് കിലോ പൂക്കളാണ് ഇതിന് വേണ്ടിവന്നത്. മനോഹരമായ പൂക്കളം തീര്‍ക്കാന്‍ മൂന്നു മണിക്കൂറെടുത്തു.
ക്ഷേത്ര ജീവനക്കാരനായ
എന്‍.കെ.രാജു മഹാബലിയുടെ വേഷം ധരിച്ചു. ക്ഷേത്ര ദര്‍ശനത്തിന് എത്തിയ ഭക്തജനങ്ങള്‍ക്ക് മഹാബലി മധുരവും നല്കി.















