
കക്കട്ടില്‍: കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തില്‍ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു
പൂക്കളം, തിരുവാതിരക്കളി, ഓണപ്പാട്ട്, കസേര കളി മുതലായവ അരങ്ങേറി. ആഘോഷങ്ങള്‍
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി രാജീവന്‍ വള്ളില്‍, അസി: സെക്രട്ടറി പ്രകാശന്‍, ജനപ്രതിനിധികള്‍ വിവിധ
പഞ്ചായത്ത് ഉദ്ദോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തിരുവാതിര കളിക്ക് ലജിക സുരേന്ദ്രന്‍, നേതി, ശ്രിജയ, സജിത, രാഖി, ഗീത, ബിന്ദു
മിനി, സിന്ധു, മേഘ, മേഘ്‌ന, ഫിനിയ, അജിന, ഡിമ്പിള്‍ എന്നിവര്‍ അണിനിരന്നു. ഓണസദ്യയോടെ ആഘോഷങ്ങള്‍ സമാപിച്ചു.
















