
കക്കട്ടില്‍: കുന്നുമ്മല്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ ഓണച്ചങ്ങാതി പരിപാടി
സംഘടിച്ചിച്ചു. ഉപ്പാലക്കണ്ടി മുഹമ്മദ് അയാന്റെ വീട്ടില്‍ നടന്ന ചടങ്ങ് പാറക്കല്‍ അബ്ദുള്ള
എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ബിപിസി എം.ടി.പവിത്രന്‍, കോഴിക്കോട് ഡിപിസി നിസാര്‍ ചേലേരി, ശ്രീജേഷ്
ഊരത്ത്, വി.കെ. സുമയ്യ, ഷമീം അഹമ്മദ്, ഇ.പി.മുഹമ്മദ് അലി, ഷാജി സെബാസ്റ്റ്യന്‍, നൗഷാദ്
വടക്കന്‍, എം. സുധാ കുമാരി, മുഹമ്മദ് റാഫി, സുനില്‍കുമാര്‍, സൗമ്യ എന്നിവര്‍
പ്രസംഗിച്ചു. ഗായകന്‍ നവാസ് കുണ്ടുതോടും പത്നി ജസ്ന നവാസും ഗാനങ്ങള്‍ ആലപിച്ചു.
കുറ്റ്യാടി എംഐയുപി സ്‌കൂള്‍ ചങ്ങാതി കൂട്ടം അയാന്റെ വീട്ടിലെത്തി
ആഘോഷത്തില്‍ പങ്കാളിയായി.
















