
വടകര: കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെയുടിഎ) സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന എസ്.എം.സര്‍വര്‍ ഉര്‍ദു മെഗാ ക്വിസിന്റെ കോഴിക്കോട് ജില്ലാ
തലമല്‍സരം വടകര എംയുഎംവി.എച്ച് എസ്എസില്‍ സംഘടിപ്പിച്ചു. യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി നടന്ന മല്‍സരത്തില്‍ വിവിധ സബ് ജില്ലകളില്‍ നിന്നായി നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കേരളത്തില്‍ ഉര്‍ദു ഭാഷയുടെ പ്രമുഖ പ്രചാരകനായിരുന്ന എസ്.എം. സര്‍വറിന്റെ സ്മരണയ്ക്കായി നടത്തുന്ന വാര്‍ഷിക മത്സരമാണ് എസ്.എം. സര്‍വര്‍ ഉര്‍ദു മെഗാ ക്വിസ്.
കെയുടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി
സലാം മലയമ്മ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ റവന്യു ജില്ലാ പ്രസിഡന്റ് യൂനുസ് വടകര അധ്യക്ഷത വഹിച്ചു. വടകര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ഷെഹസാദ് വേളം, സുമയ്യ മേലടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വടകര വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി അബുലയിസ് കാക്കുനി സ്വാഗതവും നിഷ.എന്‍.നന്ദിയും പറഞ്ഞു.

സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാൻ ഒരിക്കലും
വൈകിക്കരുത് …
രോഗങ്ങളും ,അപകടങ്ങളും
ഇന്ത്യയിലെ 63 മില്യൺ കുടുംബങ്ങളെ
കടക്കെണിയിൽ
എത്തിക്കുമ്പോൾ
അതിന് ശാശ്വത പരിഹാരമായാണ്
ഇന്ത്യയിലെ No:1 ഇൻഷൂറൻസ്
കമ്പനി അവതരിച്ചിട്ടുളളത്
EMI സൗകര്യം
ലഭ്യമാണ്
ഇന്ന് തന്നെ വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ,
എലൈറ്റ് & മില്ലേനീയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















