
കണ്ണൂര്‍: നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ടാങ്കര്‍ലോറി ഇടിച്ചുകയറി. പിന്നാലെയുണ്ടായ
തീപിടിത്തത്തില്‍ രണ്ട് മരണം. കണ്ണൂര്‍ പിലാത്തറ മണ്ടൂരിലാണ് ദാരുണമായ സംഭവം. കേടായി നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്കാണ് ടാങ്കര്‍ലോറി ഇടിച്ചുകയറിയത്. കേടായ ലോറി നന്നാക്കാനെത്തിയ മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെയായിരുന്നു സംഭവം.
റോഡരികില്‍ നിര്‍ത്തിയിട്ട തടികയറ്റിവന്ന
ലോറിയിലിടിച്ചയുടന്‍ ഇരുവാഹനങ്ങളിലും തീപിടിച്ചു. ഗുരുതരമായി പൊള്ളലേറ്റ മെക്കാനിക്കും സഹായിയും അപകടസ്ഥലത്ത് തന്നെ മരിച്ചു. സംഭവമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേനയും പോലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കണ്ണൂര്‍-പാപ്പിനിശേരി വഴി പയ്യന്നൂര്‍ക്കുള്ള റോഡിലാണ് അപകടം നടന്നത്.
















