
കണ്ണൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ വിദ്യാര്‍ഥിയുടെ ലാപ്‌ടോപ് അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. തൃക്കരിപ്പൂര്‍ പടന്ന സ്വദേശി കെ.സുധാകരനെയാണ് (56)
ആര്‍പിഎഫും റെയില്‍വേ പോലിസും ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം പിടികൂടിയത്.
ഏറനാട് എക്‌സ്പ്രസില്‍ ഫറോക്കില്‍ നിന്ന് കാസര്‍കോടേക്ക് യാത്ര ചെയ്യുകയായിരുന്നു എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിയുടെ 80,000 രൂപ വില വരുന്ന ലാപ്‌ടോപ്പ് അടങ്ങിയ ബാഗാണ് കവര്‍ന്നത്. ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് 2.30ഓടെ ട്രെയിന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു മോഷണം. വിദ്യാര്‍ഥിയുടെ പരാതിയെത്തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ്
പ്രതിയെ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ കണ്ണൂരില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലും പിടിച്ചെടുത്തു. ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ രമേഷ്‌കുമാര്‍, റെയില്‍വേ എസ്‌ഐ സന്തോഷ്, ആര്‍പിഎഫ് എഎസ്‌ഐ സഞ്ജയ്, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ അജീഷ്, വിജേഷ്, റെയില്‍വേ ഇന്റലിജന്‍സ് സിപിഒ ജിതിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
















