കൊയിലാണ്ടി: അപൂര്‍വ രോഗം പിടിപെട്ട് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക്
വിധേയനാവേണ്ട യുവചിത്രകാരന്‍ ഷിജു കോളിക്കണ്ടിയുടെ ചികിത്സക്ക് വേണ്ടി
സാംസ്‌കാരിക പ്രവര്‍ത്തകരുടെ സഹായ സമിതിയുടെ നേതൃത്വത്തില്‍ ലൈവ് മ്യൂസിക് ആന്‍ഡ് പെയിന്റിംഗും കലാകാര സംഗമവും സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ യു.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള യു.എ.ഖാദര്‍ സ്മാരക പാര്‍ക്കിലാണ് പരിപാടി നടന്നത്. വ്യവസായി കെ.എം.രാജീവന്‍ ആദ്യ പെയിന്റിംഗ് ഏറ്റുവാങ്ങി. സമിതി ചെയര്‍മാന്‍ എം.ജി.ബല്‍രാജ് അധ്യക്ഷത വഹിച്ചു. ചിത്രകാരന്‍മാരായ യു.കെ.രാഘവന്‍, സിഗ്‌നിദേവരാജ്, മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സജീവ് കീഴരിയൂര്‍ സ്വാഗതവും കണ്‍വീനര്‍ സിറാജ് ചെങ്ങോട്ടുകാവ് നന്ദിയും പറഞ്ഞു. കേരളത്തിലെ പ്രമുഖ ചിത്രകാരന്മാരുടെ പെയിന്റിംഗ് വില്‍പന, ചിത്ര ലേലം, ലൈവ് കാരിക്കേച്ചര്‍ പോര്‍ട്രയിറ്റ് വര എന്നിവക്കൊപ്പം മൂസിക്, മാജിക്, നൃത്ത പരിപാടികളും അരങ്ങേറി. ഇതില്‍ നിന്നു ലഭിച്ച വരുമാനം ചികിത്സക്കായി ചെലവഴിക്കും.















