വടകര: ഡല്‍ഹിയില്‍ സിപിഐ സഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ രോഷം. സിപിഐ പ്രവര്‍ത്തകര്‍
രോഷവുമായി വടകര റെയില്‍വെ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സപ്തംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് 1500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണ് സിപിഐ തീരുമാനിച്ചത് ഇതിനായി ബുക്ക് ചെയ്ത ട്രെയിന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് റദ്ദാക്കിയെന്നാണ് പരാതി. വടകര റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടിവ് അംഗം പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് മുടപ്പിലായി, കെ.കെ.മോഹന്‍ദാസ്, റീന സുരേഷ്, അഭിജിത്ത് കോറോത്ത്, പി.കെ.സതീശന്‍ പ്രസംഗിച്ചു. സി.രാമകൃഷ്ണന്‍, സി.സുരേന്ദ്രന്‍, എം.ടി.രാജന്‍, കെ.പി.നാണു, ഷീമവള്ളില്‍, പി.ഗീത, റീജ അനില്‍, ആര്‍.കെ.സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.















