
കണ്ണൂക്കര: യുഎല്‍സിസിഎസ് ചെയര്‍മാന്‍ പാലേരി രമേശന്റെ ഓര്‍മകള്‍ ഉണര്‍ത്തിക്കൊണ്ട് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണസമിതി കണ്ണൂക്കരയില്‍ അനുസ്മരണ
പൊതു യോഗം നടത്തി. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പ്രമുഖനായ സഹകാരിയുടെ വിയോഗം തീരാ നഷ്ടമാണെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട് അധ്യക്ഷത വഹിച്ചു. കെ.എം.സത്യന്‍, പി.ശ്രീജിത്ത്, സതി, അനിത പിലാകണ്ടി, രജിത്കുമാര്‍, ഡയറക്ടര്‍ പ്രകാശന്‍.പി,ഗ്രാമപഞ്ചായത്ത് സെക്രട്ടറി സഗീഷ്, സുരേന്ദ്രന്‍.യു.എം, യു.അഷറഫ്, വിശ്വനാഥന്‍.സി.കെ, എന്‍.പി.ഭാസ്‌കരന്‍, സുധീര്‍ മഠത്തില്‍, അഡ്വ. ബൈജു രാഘവന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൗഹര്‍ വെള്ളികുളങ്ങര സ്വാഗതം പറഞ്ഞു.















