വടകര: കോഴിക്കോട് ജില്ലാ ഐടിഇ, പിപിടിഐ കലോത്സവം 18, 20 തിയ്യതികളിലായി പുത്തൂര്‍ ഡയറ്റില്‍ നടക്കും. 18 ന് രചനാ മത്സരങ്ങളും 20 ന് സ്റ്റേജിന മത്സരങ്ങളും നടക്കും. ജില്ലയിലെ 14 ടിടിഐകളില്‍ നിന്നായി അഞ്ഞൂറോളം മത്സരാര്‍ഥികള്‍ കലോത്സവത്തില്‍
മാറ്റുരക്കുമെന്ന് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുള്‍ നാസര്‍.യു.കെ അറിയിച്ചു. കലോത്സവത്തിന്റെ ലോഗോ അഡ്വ. ജയന്ത് എംഎല്‍എ, ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ അമൃത.എസ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുള്‍ നാസര്‍.യു.കെ, എസ്എസ്കെ ഡിപിസി നിസാര്‍ ചേലേരി, എഇഒ മൃദുല, ഡോ. സലീമുദ്ദീന്‍, ദീപ.വി, ഷൈജ.എന്‍.സി, ഡോ. സുനിത എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.















