വടകര: തെങ്ങ് കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. തിരുവള്ളൂര്‍ പഞ്ചായത്ത് 14ാം വാര്‍ഡിലെ ചിറമുക്കിന് സമീപം ഒ.കെ.പ്രമോദിന്റെ ഇരുനില വീടിന്റ മുകള്‍ ഭാഗമാണ്
തകര്‍ന്നത്. ബുധന്‍ ഉച്ചയോടെ അപ്രതീക്ഷിതമായി വീടിനു സമീപത്തെ തെങ്ങ് കടപുഴകി വീടിന്റ മേല്‍ക്കൂരയിലേക്ക് പതിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ പ്രമോദും കുടുംബവും വീടിന്റ അടുക്കള ഭാഗത്ത് ഉണ്ടായിരുന്നു. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രാത്രി കാലത്ത് കുട്ടികള്‍ ഉള്‍പ്പെടെ ഉറങ്ങാറുളള വീടിന്റെ മുകള്‍ നിലയിലെ കിടപ്പു മുറിയുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി.















