
വടകര: എംഡിഎംഎ സാമ്പത്തിക ഇടപാട് കേസില്‍ നാലാം പ്രതി പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപിക ആവള കുട്ടോത്ത് സ്വദേശി വലിയ പറമ്പില്‍ വി.പി. നീഷ്മയുടെ
ജാമ്യാപേക്ഷ വടകര എന്‍ഡിപിഎസ് കോടതി ജഡ്ജ് അന്യാസ് തയ്യില്‍ തള്ളി. നീഷ്മ നല്‍കിയ ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വാദം നടന്നിരുന്നു.
മൂന്ന്, നാല് പ്രതികളായ കാവ്യ, നീഷ്മ എന്നിവരെ അടുത്ത ദിവസം വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. നിലവില്‍ അഞ്ചു പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.
















