മുക്കാളി: മീക്കലെ മുക്കാളി അടിപ്പാത സമരം 50 ദിവസം പിന്നിട്ടു. ദിവസവും നിരവധി പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 51-ാം ദിവസത്ത സത്യാഗ്രഹം പാറക്കല്‍ അബ്ദുള്ള
എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളില്‍ ഒന്നായ ചോമ്പാല്‍ ഹാര്‍ബറിന്റെ വികസനത്തിന് മീത്തലെ മുക്കാളിയില്‍ അടിപ്പാത അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു വേണ്ടി സമരം ചെയ്യുന്ന നാട്ടുകാര്‍ക്ക് എംഎല്‍എ എല്ലാവിധ പിന്തുണയും അറിയിച്ചു. എം.വി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ലീല, ഹാരിസ് മുക്കാളി, എ.സുരേഷ്, അനിത പിലാക്കണ്ടി, ഹരിദാസന്.എം, പി.കെ.പ്രകാശന്, വി.പി.സജീവന്, പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു.















