
വടകര: മാഹിയില്‍ നിന്ന് ഇന്നോവ കാറില്‍ കടത്തിയ 117 ലിറ്റര്‍ മദ്യം എക്‌സൈസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പുളിങ്ങോം ചെറുപുഴ തലപ്പുലത്ത് ശ്രീരാജിനെ (42)
കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സമെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തെ തുടര്‍ന്ന് ചോമ്പാലില്‍ നിന്നാണ് കെഎല്‍ 60 ബി 7550 നമ്പര്‍ ഇന്നോവ കാര്‍ പരിശോധിച്ച് മദ്യം പിടികൂടിയത്. ഓണം പ്രമാണിച്ച് മാഹിയില്‍ നിന്നുള്ള മദ്യക്കടത്ത്
വര്‍ധിച്ചത് കണക്കിലെടുത്താണ് എക്‌സൈസ് എന്‍ഫോഴ്‌സമെന്റ് ടീം രംഗത്തിറങ്ങിയത്.
കോഴിക്കോട് പ്രിവന്റീവ് ഓഫീസര്‍ എന്‍.എസ്.സുനീഷ് നേതൃത്വത്തില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ ദീന്‍ ദയാല്‍, ജിജു കെ എന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ അതുല്‍രാഗ് എം കെ എന്നിവരാണ് മദ്യം പിടികൂടിയത്. തൊണ്ടിമുതലുകളും പ്രതിയെയും വടകര റേഞ്ച് ഓഫീസില്‍ ഹാജരാക്കി.
















