നാദാപുരം: വിലക്കയറ്റത്തിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിഷ്‌ക്രിയത്വത്തിനും എതിരെ കേരള കര്‍ഷകസംഘം തൂണേരി മേഖല കമ്മിറ്റി ധര്‍ണ സമരം നടത്തി. സമരം
കര്‍ഷക സംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കൂടത്താംകണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.പ്രദീപ് അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം ഏരിയ പ്രസിഡന്റ് സി.എച്ച്.ബാലകൃഷ്ണന്‍, കനവതു രവി, നെല്ലിയേരി ബാലന്‍, എ.കെ.അനീഷ്, ശ്രീജിത്ത്, പി.ജയന്‍, പി.കെ.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.















