വടകര: പതിറ്റാണ്ടുകളോളം ഹരിത രാഷ്ട്രീയത്തില്‍ സജീവമായിരുന്ന എസ്.വി.അബ്ദുള്ളയുടെ സ്മരണാര്‍ഥം എസ്.വി.ഫൗണ്ടേഷന്‍ ഏര്‍പെടുത്തിയ പുരസ്‌കാരം
ഡോ. എം.കെ.മുനീറിന് സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകവും വൈവിധ്യമാര്‍ന്ന മേഖലകളില്‍ സജീവ സാന്നിധ്യവുമായ ഡോ. എം.കെ.മുനീറിന്റെ സമഗ്ര സംഭാവനകളെ അടിസ്ഥാനമാക്കിയാണ് സമിതി അദ്ദേഹത്തെ തെരഞ്ഞെടുത്തത്. എസ്.വി അനുസ്മരണവും പുരസ്‌കാര ദാനവും ഓഗസ്റ്റ് 29ന് വൈകുന്നേരം നാലിന്് വടകര
മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. തമിഴ്‌നാട് ന്യൂനപക്ഷ ക്ഷേമ മന്ത്രി എ.എം.ഷാജഹാന്‍ പുരസ്‌കാരദാനം നിര്‍വഹിക്കും. എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, ഷാഫി പറമ്പില്‍, എംഎല്‍എമാരായ പാറക്കല്‍ അബ്ദുള്ള, കെ.കെ.രമ, ഫാത്തിമ തഹ്ലിയ, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി.സ്മിജി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം.സി.ഇബ്രാഹിം, പ്രൊഫ. കെ.കെ.മഹമൂദ്, എം.ടി.അബ്ദുള്‍സലാം, കെ.ടി.യൂനുസ് എന്നിവര്‍ പങ്കെടുത്തു.

🦷✨ Smile Partner Multi Speciality Dental Clinic ✨🦷📍 കാർത്തികപ്പള്ളി റോഡ്, ഓർക്കാട്ടേരി📞 6282750369 | 6282760369
━━━━━━━━━━━━━━━━━━
🌟 പ്രത്യേക ഡെന്റൽ സ്പെഷ്യലിസ്റ്റ് സേവനം 🌟
🦷 ക്ലിപ്പ് & ക്ലിയർ അലൈനർ സ്പെഷ്യലിസ്ററ്📅 12 ഓഗസ്റ്റ് 2026 | ബുധൻ⏰ രാവിലെ 10:00 മുതൽ
🦷 റൂട്ട് കനാൽ സ്പെഷ്യലിസ്ററ്📅 13 ഓഗസ്റ്റ് 2026 | വ്യാഴം⏰ രാവിലെ 10:00 മുതൽ
━━━━━━━━━━━━━━━━━━
📢 അപ്പോയിന്റ്മെന്റ് ഇന്ന് തന്നെ ബുക്ക് ചെയ്യൂ!✨ മികച്ച ചികിത്സയ്ക്കായി നിങ്ങളുടെ സമയം മുൻകൂട്ടി ഉറപ്പാക്കുക. ✨
📞 6282750369 | 6282760369
Join our WhatsApp group
https://chat.whatsapp.com/FfYCYut5vK5764Wp8pIaQ7?s=cl&p=a&mlu=4















