
നാദാപുരം: മുസ്ലീം ലീഗ് പ്രദേശിക നേതാവിനെ മര്‍ദിച്ചതായി പരാതി. പുറമേരി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് ലീഗ് വൈസ് പ്രസിഡന്റ് വാതുക്കല് പറമ്പത്ത് അബ്ദുള്ളയെ (66)
മര്‍ദിച്ചതായാണ് പരാതി. കൃഷിസ്ഥലത്തെ കാട് വെട്ടി തെളിയിച്ച് തീ ഇടുന്നതിനിടെയാണ് സംഭവമെന്ന് അബ്ദുളള പറഞ്ഞു. കാട് വെട്ടാന്‍ ഉപയോഗിച്ച വാക്കത്തി പിടിച്ചുവാങ്ങി തന്നെ വെട്ടാന്‍ മുതിര്‍ന്നെന്നും ഇരുമ്പ് ഗെയിറ്റില്‍ തട്ടി രക്ഷപ്പെടുകയായിരുന്നുവെന്നും അബ്ദുള്ള പറഞ്ഞു. അബ്ദുള്ളയെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ് അക്രമത്തിന് പിന്നിലെന്നും സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി അബ്ദുറഹിമാന്, കുറ്റ്യാടി നിയോജകമണ്ഡലം പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുള്ള, ജനറല്‍ സെക്രട്ടറി വി.പി കുഞ്ഞമ്മദ്, കെ. മുഹമ്മദ് സാലി, എ.പി മുനീര്‍, എം.എ ഗഫൂര്‍, ജമാല്‍ കല്ലുംമ്പുറം എന്നിവര്‍ നാദാപുരം ഗവ. ആശുപത്രിയിലെത്തി അബ്ദുള്ളയെ സന്ദര്‍ശിച്ചു.

🦷✨ Smile Partner Multi Speciality Dental Clinic ✨🦷📍 കാർത്തികപ്പള്ളി റോഡ്, ഓർക്കാട്ടേരി📞 6282750369 | 6282760369
━━━━━━━━━━━━━━━━━━
🌟 പ്രത്യേക ഡെന്റൽ സ്പെഷ്യലിസ്റ്റ് സേവനം 🌟
🦷 ക്ലിപ്പ് & ക്ലിയർ അലൈനർ സ്പെഷ്യലിസ്ററ്📅 12 ഓഗസ്റ്റ് 2026 | ബുധൻ⏰ രാവിലെ 10:00 മുതൽ
🦷 റൂട്ട് കനാൽ സ്പെഷ്യലിസ്ററ്📅 13 ഓഗസ്റ്റ് 2026 | വ്യാഴം⏰ രാവിലെ 10:00 മുതൽ
━━━━━━━━━━━━━━━━━━
📢 അപ്പോയിന്റ്മെന്റ് ഇന്ന് തന്നെ ബുക്ക് ചെയ്യൂ!✨ മികച്ച ചികിത്സയ്ക്കായി നിങ്ങളുടെ സമയം മുൻകൂട്ടി ഉറപ്പാക്കുക. ✨
📞 6282750369 | 6282760369
Join our WhatsApp group
https://chat.whatsapp.com/FfYCYut5vK5764Wp8pIaQ7?s=cl&p=a&mlu=4















